×

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുഖാമുഖം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുഖാമുഖം –  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി 2024 അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളെ സംബന്ധിച്ച് പ്ലസ്‌ടു പരീക്ഷ കഴിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി ബോധവത്കരണ ക്ലാസ് ഏപ്രിൽ 28 ഞാറാഴ്ച (28-04-2024), 10.00 AM നു പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. പൂത്തോട്ട ശ്രീനാരായണ പബ്ലിക്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്ന ക്ലാസിനു നാലുവർഷ ബിരുദ പ്രോഗ്രാം നിർവാഹക കമ്മിറ്റി ചെയർമാനും, യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റു മെമ്പറുമായ ഡോ. ബിജു പുഷ്പൻ നേതൃത്വം നൽകും.