സ്വാമി ശാശ്വതീകാനന്ദ കോളേജിൽ കരിമീൻ വിത്ത് ഉൽപാദന കേന്ദ്രവും , ജൈവ പച്ചക്കറി വിളവെടുപ്പും ഉദ്ഘാടനം ചെയ്തു.
സ്വാമി ശാശ്വതീകാനന്ദ കോളേജിൽ കേരള ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിക്കുന്ന കരിമീൻ വിത്തുല്പാദന കേന്ദ്രം ബഹുമാനപ്പെട്ട എറണാകുളം പാർലമെന്റ് മെമ്പർ ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വ്യത്യസ്തങ്ങളായ ആശയങ്ങളും സംരംഭങ്ങളും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ നടപ്പിലാക്കുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിൽ ഒന്നാണ് ഈ മത്സ്യ വിത്ത് ഉൽപാദന കേന്ദ്രം. മത്സ്യകൃഷി യോടൊപ്പം നടത്തുന്ന ജൈവകൃഷി തോട്ടത്തിൽ നിന്ന് ആദ്യ വിളവെടുപ്പും നടത്തി.
ഉദ്ഘാടന പരിപാടിയിൽ പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ മാനേജർ ശ്രീ എ ഡി ഉണ്ണികൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ എസ് ഉല്ലാസ് , ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിതാ മുരളി , വാർഡ് മെമ്പർ ശ്രീ എം പി ഷൈമോൻ , എസ് എൻ ഡി പി പൂത്തോട്ട യൂണിറ്റ് സെക്രട്ടറി ശ്രീ അരുൺ കാന്ത് കെ കെ, വൈസ് പ്രസിഡണ്ട് ശ്രീമതി അനില സാബു , അക്കാദമിക് കോഡിനേറ്റർ ശ്രീ സുരേഷ് എം വേലായുധൻ യൂണിയൻ കമ്മിറ്റി മെമ്പർ ശ്രീ അഭിലാഷ് കൊല്ലംപറമ്പിൽ, വൈസ് പ്രിൻസിപ്പാൾ ശ്രീ ശ്രീകാന്ത് കെ എൻ , ഫിഷറീസ് ഓഫീസർ ശ്രീമതി ആശാ ബാബു, ഫിഷറീസ് അക്വാകൾച്ചർ കോഡിനേറ്റർ ശ്രീ ശ്യാം ലാൽ , ശ്രീമതി ശ്രുതിമോൾ, ശ്രീമതി ഗ്രീഷ്മ കെ ആർ എന്നിവർ സംബന്ധിച്ചു